ബെംഗുളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിമത എംഎല്‍എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ അവതരിപ്പാക്കാന്‍ അനുമതി ചോദിച്ചു.
കര്‍ണാടകയില്‍ 106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നാഗേഷ് ബിജെിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ ഭൂരിപക്ഷം 106ഉം കുമാരസ്വാമിയുടേത് 105ഉം ആയി.
Post Your Comments