Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife StyleHealth & Fitness

തിരിച്ചറിയാം പ്രതിരോധിക്കാം; എന്താണ് ഡിഫ്തീരിയ

കൊല്ലം ഓച്ചിറയിലെ കോളജിലെ അന്തേവാസിക്ക് ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ശിശുക്കള്‍ക്കു നല്‍ക്കുന്ന ഡിപിടി പ്രതിരോധ വാക്‌സിനാണു ഡിഫ്തീരിയയെ ചെറുക്കുന്നത്. വില്ലന്‍ചുമ, ടെറ്റനസ് എന്നിവയ്‌ക്കെതിരെയും ഇതേ വാക്‌സിന്‍ പ്രതിരോധം നല്‍കും. ഈ സാഹചര്യത്തില്‍ ഡിഫ്തീരിയ എന്താണെന്നും രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അര്‍ത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗംബാധിച്ചവരുടെ തൊണ്ടയില്‍ കാണുന്നവെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗങ്ങളുടെ തോലുമായുള്ള സാമ്യത്തില്‍ നിന്നാണ് ഈവാക്കിന്റെ ഉദ്ഭവം. 1878ല്‍ വിക്ടോറിയാരാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു.

രോഗത്തിനെതിരെ പൊരുതാന്‍ ആയുധങ്ങളില്ലാതിരുന്ന ആ കാലഘട്ടത്തില്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആള്‍ക്കാര്‍ രോഗത്തിന് ഇരയായിരുന്നു.1883-ല്‍ എഡ്വിന്‍ ക്ലെബ്‌സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ല്‍ ഫെഡറിക്ക് ലോഫ്‌ലര്‍ ഇതിനെപരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്തു. അതിനാല്‍ ഈ രോഗാണു ക്ലെബ്‌സ്-ലോഫ്‌ലര്‍ ബാസില്ലസ് എന്നറിയപ്പെടുന്നു.

ഏറ്റവും ഫലപ്രദമായ പ്രതിരോധം ഡിപിടി വാക്‌സിന്‍ തന്നെയാണ്. ഈ വാക്‌സിന്‍ 80 മുതല്‍ 100 ശതമാനം വരെ രോഗത്തില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പര്യാപ്തമാണ്. രോഗത്തെ തടഞ്ഞു നിര്‍ത്താനും സാധിക്കും. അഞ്ചു ഡോസുകളായാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. കുഞ്ഞു ജനിച്ച് ഒന്നര മാസം ആകുമ്പോള്‍ ആദ്യ ഡോസ്, രണ്ടര മാസം, മൂന്നര മാസം, ഒന്നര വയസ്, നാലര വയസ് എന്നിങ്ങനെയാണ് വാക്‌സിന്‍ എടുക്കേണ്ട പ്രായം. ഏഴുവയസു വരെയുള്ള കുട്ടികള്‍ ഈ വാക്‌സിന്‍ നല്‍കാവുന്നതാണ്. ഏഴു വയസു കഴിഞ്ഞ കുട്ടികള്‍ക്ക് ഠറ വാക്‌സിന്‍ നല്‍കണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് മരണമടഞ്ഞ കുട്ടിക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടായിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതാണ്.

രോഗബാധിതനായ വ്യക്തിയുടെ ശരീരത്തെ മുഴുവന്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് ബാക്ടീരിയ അക്തതു പ്രവേശിച്ചു കഴിഞ്ഞുള്ള ടോക്‌സിന്റെ പ്രവര്‍ത്തനമാണ്. അതിനാല്‍ത്തന്നെ ആന്റി ടോക്‌സിന്‍ നല്‍കുകയാണ് ചെയ്യേണ്ടത്. രണ്ടായിരം മുതല്‍ ഒരു ലക്ഷം വരെ യൂണിറ്റ്, രോഗത്തിന്റെ തീവ്രത അനുസരിച്ച് നല്‍കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ മരുന്ന് കേരളത്തില്‍ കിട്ടാനില്ല.

ചെലവും വളരെ കൂടുതലാണ്. ശരീരത്തില്‍ അണുബാധ പടരാതിരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കും. രോഗം ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് സാധിക്കും. ഏറ്റവും നല്ല പോംവഴി ചെറുപ്പത്തിലേ തന്നെ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷിക്കു വേണ്ട വാക്‌സിനുകള്‍ നല്‍കുകയാണ്. രോഗം വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗം വരാതെ നോക്കുക എന്നതു തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button