Latest NewsIndia

ഇന്ത്യയ്ക്ക് അഭിമാനമായി പിങ്ക് സിറ്റി; യുനസ്‌കോ പൈതൃക പട്ടികയില്‍ സ്ഥാനംപിടിച്ചു

ജയ്പുര്‍ : രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുര്‍ ഇനി യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍. പാരമ്പര്യ തച്ചുശാസ്ത്ര നിര്‍മിതികളാല്‍ സമ്പന്നവും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ കേന്ദ്രവുമാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുര്‍. 1727 ല്‍ സവായ് ജയ് സിങ് രണ്ടാമന്‍ രാജാവാണ് ഹിന്ദു, മുഗള്‍, പാശ്ചാത്യ മാതൃകകളെ സംയോജിപ്പിച്ച് ജയ്പുര്‍ നഗരം പണികഴിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. ചുറ്റും കോട്ടകളുള്ള നഗരത്തിലേക്കുള്ള പ്രവേശനം 7 വലിയ വാതിലുകളില്‍ക്കൂടി മാത്രമാണ്. 1876 ല്‍ ബ്രിട്ടിഷ് രാജ്ഞി ജയ്പുര്‍ സന്ദര്‍ശിച്ചേക്കുമെന്ന പ്രതീക്ഷയില്‍ കെട്ടിടങ്ങള്‍ക്കു പിങ്ക് നിറമടിച്ചതിനു ശേഷമാണ് ‘പിങ്ക് സിറ്റി’ എന്ന പേരു കിട്ടിയിത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന യുനെസ്‌കോ ലോകപൈതൃക കമ്മിറ്റി സമ്മേളനമാണ് ജയ്പുരിനെ ‘വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്’ ആയി പ്രഖ്യാപിച്ചത്. അതോടൊപ്പം ബാക്കു യുനെസ്‌കോ സമ്മേളനം പൈതൃക പട്ടികയില്‍. ജൈവ വൈവിധ്യസമ്പന്നമായ ഇറാനിലെ ഹിര്‍കാനിയന്‍ വനം. ഇറാഖിലെ പുരാതന മെസപ്പൊട്ടോമിയന്‍ നഗരമായ ബാബിലോണ്‍. ഐസ്‌ലന്‍ഡിലെ ലാവയാല്‍ രൂപപ്പെട്ട വദ്‌നദ് ഹിമപ്പരപ്പ്. ബഹ്‌റൈനിലെ ബി.സി 2050 1750 കാലത്തെ ശ്മശാനം ദില്‍മന്‍ കുന്നുകള്‍ എന്നിവയും സ്ഥാനം പിടിച്ചു.

ബേത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തെ, നാശഭീഷണിയുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ നിന്നു യുനെസ്‌കോ നീക്കം ചെയ്തു. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണിത്. 2012 ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ പള്ളിയെ നശിക്കാന്‍ സാധ്യതയുള്ള കെട്ടിടങ്ങളുടെ കൂട്ടത്തിലും ഉള്‍പ്പെടുത്തിയിരുന്നു.യേശു ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു നാലാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണു തിരുപ്പിറവി ദേവാലയം. പൈതൃക പദവി ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ ആഹ്ലാദം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button