ഗുവാഹത്തി: ദുര്‍മന്ത്രവാദത്തിനിടെ ബാലികയ്‌ക്കെതിരെ വീട്ടുകാരുടെ കൊടും ക്രൂരത. നാട്ടുകാരുടെ ഇടപെടല്‍ രക്ഷപ്പെടുത്തിയത് മൂന്ന് വയസ്സുകാരിയുടെ ജീവന്‍. അധ്യാപികയായ അമ്മയും വീട്ടുകാരും ചേര്‍ന്ന് മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. അസമിലെ ഉഡല്‍ഗുരി ജില്ലയില്‍ ശിനയാഴ്ചയാണ് വീടിനുള്ളില്‍ വച്ച് കുഞ്ഞിനെ കൊലചെയ്യാന്‍ ശ്രമം നടന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ ചേര്‍ന്നാണ് വീടിനുള്ളില്‍ ദുര്‍മന്ത്രവാദം നടത്തിയത്. ആഭിചാര ക്രിയകള്‍ക്കിടെ ദുര്‍മന്ത്രവാദി കുട്ടിയുടെ തല വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും മന്ത്രോച്ഛാരണവുമായി വീട്ടുകാര്‍ ആഭിചാര കര്‍മ്മങ്ങള്‍ തുടരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഘര്‍ഷാന്തരീക്ഷമായിരുന്നു വീട്ടിലെന്നും നിയന്ത്രണവിധേയമാക്കാന്‍ പിന്നീട് പൊലീസിന് വെടിയുതിര്‍ക്കേണ്ടി വന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രകോപിതരായ വീട്ടുകാരും ദുര്‍മന്ത്രവാദിയും നാട്ടുകാര്‍ക്ക് നേരെ ആയുധങ്ങളുമായി പ്രതിരോധിച്ചതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിനെ കണ്ടതോടെ വീട്ടുകാര്‍ ഇവര്‍ക്ക് നേരെ കല്ലുകളും പാത്രങ്ങളും എറിയുകയും ടെലിവിഷനും ഫ്രിഡ്ജും കാറും ഉള്‍പ്പെടെയുള്ളവയ്ക്ക് തീവയ്ക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
Post Your Comments