ലണ്ടൻ: ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടും കല്പിച്ചുള്ള ജസ്പ്രീത് ബൂമ്രയുടെ പന്തിൽ ഓപ്പണിംഗ് താരമായ ദിമുത് കരുണരത്‌ന വീണു. വെറും 10 റണ്‍സ് മാത്രമാണ് കരുണരത്‌നയ്ക്ക് നേടാന്‍ കഴിഞ്ഞത്.
മത്സരം 4 ഓവര്‍ പിന്നിടുമ്പോള്‍ 20 ന് 1 എന്ന നിലയിലാണ് ലങ്ക. 9 റണ്‍സോടെ കുശാല്‍ പെരേരയും അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ക്രീസില്‍. ചാഹലിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തിയ ഇന്ത്യ രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയുമാണ് ടീമിലെടുത്തിരിക്കുന്നത്. ജഡേജയ്ക്ക് ആദ്യമായാണ് ഈ ലോകകപ്പില്‍ അവസരം കിട്ടുന്നത്.
ഇന്ന് അവസാന ലീഗ് മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം ശ്രീലങ്ക ജയത്തോടെ ലോകകപ്പിനോട് വിട പറയാനുള്ള ശ്രമത്തിലാണ്. ശ്രീലങ്കൻ ടീം കഴിഞ്ഞ രണ്ട് ദിവസം തീവ്ര പരിശീലനം നടത്തിയിരുന്നു. ലസിത് മലിംഗക്ക് വീരോചിത യാത്ര അയപ്പ് നൽകാനും പദ്ധതിയിട്ടിട്ടുണ്ട്.
Post Your Comments