Latest NewsTennis

വിമ്പിൾഡൻ; വിക്ടോറിയ അസറെങ്കയെ വീഴ്ത്തി റുമാനിയൻ താരം സിമോണ ഹാലെപ്

ലണ്ടൻ: വിമ്പിൾഡൻ പോരാട്ടത്തിൽ വിക്ടോറിയ അസറെങ്കയെ വീഴ്ത്തി റുമാനിയൻ താരം സിമോണ ഹാലെപ്. ഇതോടെ സിമോണ ഹാലെപ് വിമ്പിൾഡൻ ടെന്നിസ് നാലാം റൗണ്ടിൽ കടന്നു (6–3,6–1). വനിതകളിൽ കരോളിൻ വോസ്നിയാക്കിയും, പുരുഷന്മ‍ാരിൽ കെവിൻ ആൻഡേഴ്സനും പുറത്തായി.

ചൈനയുടെ സീഡില്ലാ താരം ഷാങ് ഷുവായ്ക്കു മുന്നിലാണ് മുൻ ലോക ഒന്നാം നമ്പർ വോസ്നിയാക്കി വീണത് (6–4,6–2). ഓസ്ട്രേലിയൻ താരം നിക്ക് കിർജിയോസിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് റാഫേൽ നദാൽ മൂന്നാം റൗണ്ടിലെത്തി (3–6,6–3,6–7,6–7).

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ദക്ഷിണാഫ്രിക്കൻ താരം ആൻഡേഴ്സൻ അർജന്റീനയുടെ ഗുയിഡോ പെല്ലയോടാണ് നേരിടുള്ള സെറ്റുകളിൽ തോറ്റത് (6–4,6–3,7–6). കഴിഞ്ഞ റൗണ്ടിൽ സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച അമേരിക്കയുടെ ഉയരക്കാരൻ താരം റെയ്‌ലി ഒപെൽക മൂന്നാം റൗണ്ടിൽ മിലോസ് റാവോനികിനു മുന്നിൽ വീണു (7–6,6–2,6–1).

shortlink

Related Articles

Post Your Comments

Related Articles


Back to top button