ദുബായ് : ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ച് ദുബായ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ജര്‍മ്മന്‍ താരം ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് ജ്യോക്കോവിച്ച് ക്വാര്‍ട്ടറിൽ കടന്നത്.ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിന് രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം കാരന് കാചനോവ് ആണ് റെ എതിരാളി. സ്കോര്‍: 6-3, 6-1
Also read : ടി20 പരമ്പര : ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
തന്റെ അഞ്ചാം കിരീടം തേടിയാണ് ജ്യോക്കോവിച്ച് ദുബായ് ഓപ്പണില്‍ ഇത്തവണ പോരാടുന്നത്. 4 തവണ എതിരാളിയുടെ സര്‍വീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് അനായാസ ജയമാണ് സ്വന്തമാക്കിയത്
Post Your Comments