ലോകമെമ്പാടും ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെ ആയിരുന്നു ഇത്തവണത്തെ വിംബിള്‍ഡന്‍ ടെന്നീസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ വിംബിള്‍ഡണ്‍ നടത്താന്‍ സാധിക്കല്ലെന്ന് അധികൃതര്‍ അറിയിച്ചു.
താരങ്ങളുടെയും കാണികളുടെയും ഇവിടെ ജോലി ചെയ്യുന്നവരുടെയും സുരക്ഷയ്ക്കാണ് പ്രധാനം എന്നും അതുകൊണ്ട് ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചിരുന്നു.
Post Your Comments