ലീഡ്സ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇവര്‍ക്കുപകരം കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കളിക്കും. ഈ ലോകകപ്പിലെ ജഡേജയുടെ ആദ്യ മത്സരമാണിത്. അതേസമയം ലങ്കന്‍ ടീമില്‍ ജെഫ്രി വാന്‍ഡേഴ്സക്ക് പകരം തിസാര പെരേര കളിക്കും.
സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് നിര്‍ണയിക്കുന്ന മത്സരം കൂടിയാണിത്.
ഇന്ത്യ ഇന്ന് ജയിക്കുകയും ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെ സംഭവിച്ചാല്‍ നാലാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിനെയാകും സെമിയില്‍ നേരിടേണ്ടി വരിക. മറിച്ച്, ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ്- ന്യൂസീലന്‍ഡ് എന്നിവരാകും സെമി ഫൈനലില്‍ കളിക്കുക.
Post Your Comments