Latest NewsCricket

ജീവിതത്തിലെ ഓരോ വിരാമത്തിനും പുതിയൊരു തുടക്കമുണ്ടാകും; ഷൊയ്ബ് മാലിക്കിന് ആശംസ നേർന്ന് സാനിയ

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷൊയ്ബ് മാലിക്കിന് ആശംസ നേർന്ന് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിർസ. എല്ലാ കഥകള്‍ക്കും ഒരവസാനമുണ്ട്. എന്നാല്‍, ജീവിതത്തിലെ ഓരോ വിരാമത്തിനും പുതിയൊരു തുടക്കമുണ്ടാകുമെന്നാണ് സാനിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ 20 വര്‍ഷമായി പാക്കിസ്ഥാന് വേണ്ടി അഭിമാനത്തോടെയാണ് ഷൊയ്ബ് കളിച്ചതെന്നും ഇനിയുമത് തുടരുമെന്നും നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളിലും താനും ഇഷാനും ഏറെ അഭിമാനിക്കുന്നുവെന്നും സാനിയ വ്യക്തമാക്കുന്നു. സാനിയയെ കൂടാതെ, പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ്‌ ഹഫീസ്, ഷാഹിദ് അഫ്രീദി, ഷദബ് ഖാന്‍, ബാബര്‍ അസ൦, എന്നിവരും താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button