ന്യൂഡല്‍ഹി: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പട്‌ന സിജെഎം കോടതിയില്‍ സുശീല്‍ കുമാര്‍ മോദി കേസ് നല്‍കിയത്. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്.
പട്‌നയിലെത്തുന്ന രാഹുല്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച മുസഫര്‍പൂരിലും സന്ദര്‍ശനം നടത്തിയേക്കും. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മുംബൈ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.
Post Your Comments