KeralaLatest News

നെടുങ്കണ്ടം ഉരുട്ടിക്കൊല; പ്രതികള്‍ക്കു വേണ്ടി മുന്‍ എസ്പിയുടെ കള്ളക്കളി, ഒളിവില്‍ പോയത് രണ്ട് പൊലീസുകാര്‍

നെടുങ്കണ്ടം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് പ്രതികളുമായി ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാല്‍ ബന്ധപ്പെട്ടത് ഗണ്‍മാന്റെ ഫോണില്‍. രാജ്കുമാറിനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ ഫോണിലൂടൊണ്. എസ്‌ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാല്‍ തുടര്‍ച്ചയായി വിളിച്ചു.

ഉരുട്ടിക്കൊലയില്‍ കൂടുതല്‍ അറസ്റ്റ് നടക്കാനിരിക്കെ മര്‍ദനത്തിന് നേതൃത്വം കൊടുത്ത രണ്ട് പൊലീസുകാര്‍ ഒളിവില്‍. എഎസ്‌ഐ സി.ബി.റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഒളിവില്‍പ്പോയത്. മറ്റ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍പ്പോയത്. മരിച്ച രാജ്കുമാറിനെ കൂടുതല്‍ ഉപദ്രവിച്ചത് നിയാസെന്നാണ് കണ്ടെത്തല്‍.

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തില്‍ കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് ദിവസമായി ഈ പോലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക.

കേസില്‍ ഒന്നും നാലും പ്രതികളായ പോലീസുകാരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി

shortlink

Post Your Comments


Back to top button