തൃശ്ശൂര്‍: മാന്നാമംഗലം പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് താല്‍കാലിക പരിഹാരം. മരണപ്പെട്ട യാക്കോബായ വിശ്വാസിയുടെ മൃതദേഹം മറ്റൊരു പള്ളിയില്‍ സംസ്‌കരിക്കാന്‍ ധാരണയായി.
പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. യാക്കോബായ വിശ്വാസിയായിരുന്നയാളുടെ മൃതദേഹം മാതമംഗലം പള്ളിയില്‍ സംസ്‌കരിക്കന്‍ അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മറുവിഭാഗവും രംഗത്തുവന്നതോടെ പൊലീസ് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.
കഴിഞ്ഞ ദിവസവും മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇരു വിഭാഗത്തിലുള്ളവരും പരസ്പരം കല്ലെറിഞ്ഞതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയൂസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
Post Your Comments