ബെംഗളൂരു : കർണാടകയിൽ പതിനൊന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് കേന്ദ്രമന്ത്രി ഡി വി ദാനന്ദ ഗൗഡ. കർണാടകയിൽ പുതിയ സർക്കാരുണ്ടായാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകും. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. സഖ്യ സർക്കാർ താഴെ വീണാൽ ബിജെപിയെ സർക്കാർ രൂപികരിക്കാൻ ക്ഷണിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. 105 എംഎൽഎമാരാണ് ബിജെപിക്കുള്ളതെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.
DV Sadananda Gowda, BJP on being asked if BJP will form government in Karnataka: Governor is the supreme authority, as per the constitutional mandate if he calls us, certainly we are ready to form the government. We are the single largest party, we have got 105 people with us. https://t.co/Mvc95iuCPI
— ANI (@ANI) July 6, 2019
അതേസമയം സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പ പ്രതികരിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ നേരത്തേ ഈ സർക്കാർ താഴെ വീഴുമെന്ന് പ്രവചിച്ചിരുന്നു. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാൻ ഈ സർക്കാരിന് കഴിയില്ല. കാത്തിരുന്ന് കാണാമെന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാം”, യെദ്യൂരപ്പ വ്യക്തമാക്കി. അതോടൊപ്പം തന്നെ രാജി വയ്ക്കാനെത്തിയ ഒരു എംഎൽഎയുടെ രാജിക്കത്ത് ഡി കെ ശിവകുമാർ കീറിയെറിഞ്ഞെന്ന ആരോപണവുമായും യെദ്യൂരപ്പ രംഗത്തെത്തി. സ്പീക്കറുടെ ഓഫീസിൽ വച്ചാണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നത്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് ഓർമ വേണമെന്നും അപലപനീയമാണിതെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments