Latest NewsCricket

ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ജഡേജയെ കളിപ്പിക്കണമെന്ന ആവശ്യവുമായി ഹർഭജൻ സിങ്

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജഡേജയെ കളിപ്പിക്കണമെന്ന ആവശ്യവുമായി ഹർഭജൻ സിങ്. ജഡേജ എല്ലാം തികഞ്ഞ ഒരു കളിക്കാരനാണ്. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. രണ്ടാം സ്പിന്‍ ബൗളറായി ജഡേജയെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് വേണ്ടി മികച്ചരീതിയില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ജഡേജയെന്നും, അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ വരുന്ന ജഡേജ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഇത് ഇന്ത്യക്ക് ഒരു മുതൽ കൂട്ടാണെന്നും ഹര്‍ഭജന്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button