KeralaLatest News

സ്വര്‍ണ്ണ മോഷണത്തിന് വേറിട്ട പരീക്ഷണം; രണ്ട് ഗ്രാമുമായി വന്ന് എട്ടു ഗ്രാമുമായി മുങ്ങും

വൈക്കം : വ്യത്യസ്ത രീതിയില്‍ ജ്വല്ലറിയില്ഡ മോഷണം നടത്തിയ ആള്‍ പിടിയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം തെക്കേ നടയില്‍ ടി.എസ് ശ്രീകാന്ത്(42) ആണ് പിടിയിലായത്. രണ്ടിനു തലയോലപ്പറമ്പ് കണ്ടത്തില്‍ ജ്വല്ലറിയില്‍ എത്തിയ ശ്രീകാന്ത് 2 ഗ്രാമിന്റെ മോതിരം നല്‍കി. 4 ഗ്രാമിന്റെ മോതിരം മാറി നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടമ വിവിധ അളവിലും തൂക്കത്തിലും ഉള്ള മോതിരം എണ്ണി ശ്രീകാന്തിനെ പരിചയപ്പെടുത്തി. ഇതിനിടെ 2 ഗ്രാമിന്റെ മോതിരം മാറി 8 ഗ്രാമിന്റെ മോതിരം കൈക്കലാക്കിയ ശേഷം മോതിരം ഇഷ്ടപ്പെടാത്ത രീതിയില്‍ ഇയാള്‍ കടവിട്ടു.

എണ്ണത്തില്‍ കുറവ് ഇല്ലാതിരുന്നതിനാല്‍ ഉടമ മോതിരം അടങ്ങിയ പാത്രം എടുത്തു വച്ചു. വൈകിട്ട് കടയിലെ ആഭരണങ്ങള്‍ മൊത്തം തൂക്കി നോക്കിയപ്പോഴാണ് 6 ഗ്രാം സ്വര്‍ണം കുറവുണ്ടെന്നു മനസിലായത്. സിസിടിവി പരിശോധിച്ചപ്പോള്‍ ശ്രീകാന്ത് മോതിരം മാറ്റി എടുത്തെന്നു മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ജ്വല്ലറി ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മോഷണവിഡിയോ പോസ്റ്റ് ചെയ്തു. ഇന്നലെ ശ്രീകാന്ത് സമാന രീതിയിലുള്ള തട്ടിപ്പിനായി വൈക്കത്തെ പഴേമഠം ജ്വല്ലറിയില്‍ എത്തി.

കണ്ടത്തില്‍ ജ്വല്ലറി ഉടമയെ ഫോണില്‍ വിളിച്ചുവരുത്തി. അപകടം മണത്ത ശ്രീകാന്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിനു കൈമാറി. മുമ്പും സമാനരീതിയില്‍ പല കടകളിലും ഇയാള്‍ മോണം നടത്തിയിട്ടുണ്ട്. ചങ്ങനാശേരി, കായംകുളം, കൊട്ടാരക്കര സ്റ്റേഷനുകളില്‍ ഇയാള്‍ സമാന രീതിയില്‍ മോഷണം നടത്തിയതിന് കേസുണ്ട്. 2 മാസം മുന്‍പാണ് ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതെന്ന് തലയോലപ്പറമ്പ് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button