നാഗ്പൂര്‍: നാഗ്പൂരില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗം വിദ്യാര്‍ഥിയായ കര്‍ണാടക ഹാവേരി സ്വദേശി മന്യുകുമാര്‍ വൈദ്യയാണ് മരിച്ചത്. കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ചില ദിവസങ്ങള്‍ക്കു മുൻപ് സഹോദരന് ചന്ദ്രശേഖരന് ഇയാൾ സന്ദേശം അയച്ചിരുന്നു.
Post Your Comments