തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങൾ ഇനിമുതല്‍ ഡിജിറ്റലാകുന്നു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രീതിയാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണാൻ സാധിക്കും.മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. ഈ രീതി കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ സഹായകമാകും.
https://www.facebook.com/prof.c.raveendranath/posts/2342337125985452
Post Your Comments