KeralaNattuvarthaLatest NewsNews

സർക്കാരിൻ്റെ പ്രഖ്യാപനം വെറുംവാക്കായി: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത് 4.75 ലക്ഷം കുട്ടികൾ

ഏറ്റവും അധികം കുട്ടികൾ ഡിജിറ്റൽ പഠന സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത് പാലക്കാട് ജില്ലയിലാണ്

തിരുവനന്തപുരം: ജൂലൈ മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായി. കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്താണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാകിരണം പോർട്ടലിലൂടെയാണ് ഡിജിറ്റൽ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടത്.

ഇത് പ്രകാരം സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രതിസന്ധിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും അധികം കുട്ടികൾ ഡിജിറ്റൽ പഠന സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത് പാലക്കാട് ജില്ലയിലാണ്. 1,13,486 കുട്ടികൾക്കാണ് പാലക്കാട് ഡിജിറ്റൽ പഠന സൗകര്യം ലഭ്യമല്ലാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button