നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോര്‍ട്ടുമായി രണ്ടു പേര് പിടിയിൽ. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ സ്വദേശി ഷബാബ് ബാനോ ഹസന് (36), പഞ്ചാബ് ഗുരുദാസ്പൂര്‍ സ്വദേശി സര്‍ബജിത്ത് അന്‍വര്‍ മാസി (35)എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 15നാണ് ജയ്പൂരിൽ നിന്ന് ഷബാബ് ബാനോ മലേഷ്യയിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി 11.15ന് മലേഷ്യയില്‍ നിന്ന് ഇയാൾ കൊച്ചിയിലെത്തി. ജനുവരി 28ന് ലക്നോ വിമാനത്താവളത്തില്‍ നിന്നാണ് സര്‍ബജിത്ത് അന്‍വര്‍ മലേഷ്യയിലേക്ക് പോയത്. ശനിയാഴ്ച പുലര്‍ച്ചെ ഇയാൾ കൊച്ചിയിലെത്തി.
Post Your Comments