ന്യൂ ഡല്‍ഹി: 1996 ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വിയ്ക്കു കാരണം അന്നത്തെ ക്യാപ്റ്റന്‍ മുഹമ്മദ് അസഹറുദ്ദീന്റെ തെറ്റായ തീരുമാനം മൂലമാണെന്ന് മുന്‍ ക്രിക്കറ്റ് കാരവും പഞ്ചാബ് മന്ത്രിയുമായ നവേജോത് സിംഗ് സിദ്ദുവിന്റെ വെളിപ്പെടുത്തല്‍.
ആദ്യം ബാറ്റ് ചെയ്യണണെന്ന പരിശീലകന്‍ വഡേക്കറുടെ ആവശ്യവും പരിഗണിച്ചില്ല.
ഈഡനിലെ പിച്ച് കണ്ട ഞ്‌നിം വഡേക്കറും ആദ്യം ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രണ്ടാം ഇന്നിംഗ്‌സ് ആകുമ്പോള്‍ പിച്ച് തകരുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അസ്ഹര്‍ ഇതിനു തയ്യാറായില്ല. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ നൂറിലധികം റണ്‍സിന് ജയിച്ചേനെ എന്നും സിദ്ദു പറഞ്ഞു. തെറ്റായ തീരുമാനം കാരണമാണ് തോറ്റത്. ഇന്ന് ചോദിച്ചാല്‍ അസ്ഹറും അത് സമ്മതിക്കും. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ പിഴക്കും. അങ്ങനെയാണ് ജീവിതമെന്നും സിദ്ദു പറഞ്ഞു.
Post Your Comments