ഡൽഹി : വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയിൽ നടപ്പാക്കും. കൂടാതെ ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും
ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും. ഒപ്പം എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും
Post Your Comments