Latest NewsIndia

വേഗത്തിൽ ആധാർകാർഡ് ;പുതിയ ടെലിവിഷൻ ചാനൽ; പൊതുമേഖല ബാങ്കുകൾക്ക് സഹായം

ഡൽഹി : സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തികമാക്കും.

പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകൾ 7000 കോടി വായ്പ നൽകും.എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും.

വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കാലതാമസം കൂടാതെ ആധാര്‍.2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും. പ്രവാസികള്‍ക്ക് വേഗത്തിൽ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button