ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി. 2 .7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി വളർന്നു.ഈ സാമ്പത്തിക വർഷം 3 ട്രില്യൺ ഡോളറിലെത്തും. 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കാനാകും. സുസ്ഥിര വികസനത്തിന് ആഭ്യന്തര വിദേശ നിക്ഷേപങ്ങൾ സഹായിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി
ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നല്‍കുമെന്ന് വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപവും കൂട്ടും.നവ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസന ലക്ഷ്യമാണുള്ളത്.ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയർക്രാഫ്റ്റ് ഫിനാൻസിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നൽകി
Post Your Comments