ഡല്‍ഹി: രണ്ടാം മോദി ഗവണ്‍മെന്റിന്റെ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ലക്ഷ്യം മിനിമം ഗവണ്‍മെന്റ് മാക് സിമം ഗവേണന്‍സ് ആണെന്ന് പറഞ്ഞ ധനമന്ത്രി സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങള്‍ സഹായിച്ചുവെന്നും അറിയിച്ചു. 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments