Latest NewsIndia

തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം; ഗ്രാമീണ വികസനത്തെ മുറുകെപിടിച്ച്‌ കേന്ദ്രം

ഡൽഹി : തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കുമെന്നും ധനമന്ത്രി.  കൂടാതെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം.

പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി.ഗ്രാമീണമേഖലയിൽ ഊന്നൽ നല്‍കും. ഉജ്വൽ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കും. 1.95 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കും.ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കാൻ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസർജന മുക്തമാണെന്ന് ധനമന്ത്രി.2022 ഓടെ എല്ലാവര്‍ക്കും വീട്. മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി

റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയർക്രാഫ്റ്റ് ഫിനാൻസിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button