ലോര്‍ഡ്സ്: ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സജീവമാകുന്നത്. ഇതോടെ ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പേസ് താരം ലസിത് മലിംഗ. തന്റെ അനുഭവ സമ്പത്ത് യുവതാരങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ ധോണിക്ക് സാധിക്കും. ധോണി ഒന്നോ രണ്ടോ വര്‍ഷം ഇനിയും കളിക്കണം. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. മുന്‍ നായകനെന്ന നിലയില്‍ ധോണി കൂടെയുള്ളതാണ് ഇന്ത്യയെ മികച്ച ടീമാക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവവും സാഹചര്യം മനസിലാക്കാനുള്ള കഴിവും യുവതാരങ്ങളിലേക്ക് പകരണം. ഇന്ത്യയ്ക്ക് നല്ല കളിക്കാരുണ്ട്. ഓരോ താരത്തിനും ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ച് ബോദ്ധ്യമുണ്ട്. അതുകൊണ്ട് വിരാടിന് അധികം ആശങ്കപ്പെടേണ്ടതില്ല. ഈ ലോകകപ്പില്‍ ആരേയും തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്നും മലിംഗ പറഞ്ഞു.
Post Your Comments