തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി. വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് വീണ്ടും യോഗം ചേരും. സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജെനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയുള്ളുവെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ള അറിയിച്ചു.
Post Your Comments