Latest NewsIndia

വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം; ഗ്രാമീണർക്ക് 75000 സ്വയം തൊഴിൽ പദ്ധതി

ഡൽഹി : കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും.സർവ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസപരിഷ്കരണം സാധ്യമാക്കും

ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണം കുറയുന്നതിനാലാണ് ഇത്തരത്തിൽ ഒരു നീക്കം. മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. കരകൗശല വിദഗ്ധർക്ക് പ്രയോജനം. 80 ജീവനോപാധി വികസന പദ്ധതികൾ നടപ്പിലാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button