ഡൽഹി : രണ്ടാം മോദി ഗവൺമെന്റിന്റെ ബജറ്റ് അവതരണം പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വായിച്ചുതുടങ്ങി.ഇംഗ്ലീഷ് ഭാഷയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ആദ്യമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം നടത്തുന്നത്.പുതിയ ഇന്ത്യയ്ക്കായുള്ള ആഗ്രഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമായിരുന്നു ജനവിധി.
ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്‍റില്‍ വിശദീകരിച്ച് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി.
ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്.
Post Your Comments