ഡൽഹി : കേന്ദ്രബജറ്റിൽ ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. നികുതിദായകർക്ക് നന്ദിയെന്ന് ധനമന്ത്രി.ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നവർക്ക് നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും.
45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. നിലവിൽ 2 ലക്ഷം ആണ് ഇളവുള്ളത്. ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും. ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും.
ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3% സർചാർജ് എർപ്പെടുത്തും. പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം. ആദായ നികുതി സ്‌ലാബിൽ മാറ്റമില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും.നികുതിദായകർക്ക് നന്ദിയെന്ന് ധനമന്ത്രി. 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ. നേരിട്ടുള്ള നികുതി വരുമാനം വര്‍ദ്ധിച്ചു.
Post Your Comments