തിരുവനന്തപുരം: തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പോലീസുകാരെ പിരിച്ചുവിടണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലാണ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് രംഗത്തെത്തിയത്. മൂന്നാംമുറ മിടുക്കായി കരുതുന്ന പോലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.
പോലീസ് സേനയെക്കുറിച്ച് അടുത്ത കാലത്തുണ്ടായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വി എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പോലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ പോലിസിന് ജുഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചതെന്ന് ഓർമ്മിപ്പിച്ച വി എസ് ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി.
Post Your Comments