കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തെക്കുറിച്ചുള്ള ഇ ശ്രീധരന്റെ റിപ്പോർട്ട് എത്തിയതോടെ സർക്കാർ തീരുമാനം നിയമസഭയിൽ വ്യക്തമാക്കി.പാലത്തിന് കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പണികൾ തുടരാൻ സർക്കാർ തീരുമാനിച്ചു.
പാലം പൊളിക്കണോ വേണ്ടയോ എന്ന് ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും. ഇ.ശ്രീധരന്റെയും ചെന്നൈ ഐഐടി റിപ്പോര്‍ട്ടും ഒത്തുനോക്കി മാത്രം നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ സഭയിൽ അറിയിച്ചു.
നിർമാണത്തിലെ ക്രമക്കേടിനെത്തുടർന്നു ബലക്ഷയം കണ്ടെത്തിയ പാലത്തിൽ ഇ.ശ്രീധരനും സംഘവും പരിശോധന നടത്തിയത്. പാലം നിർമാണത്തിൽ ഉണ്ടായ പ്രശ്നങ്ങളും അറ്റകുറ്റപ്പണിക്കു ശേഷമുള്ള പാലത്തിന്റെ അവസ്ഥയും സംഘം നേരിട്ടു വിലയിരുത്തി. കണ്ടെത്തലുകൾ സംബന്ധിച്ചുള്ള വിശദമായ പഠനത്തിനും അഭിപ്രായ രൂപീകരണത്തിനും ശേഷം ഉടൻ സർക്കാരിനു റിപ്പോർട്ട് നൽകി.
Post Your Comments