Latest NewsKerala

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

പത്തനംതിട്ട : യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഓർത്തഡോക്‌സ് സഭ രംഗത്ത്.വിധി നടപ്പാക്കേണ്ടവർ വെല്ലുവിളിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും സഭ വ്യക്തമാക്കി.സുപ്രീം കോടതി വിധി നടപ്പാക്കാത്തതിലാണ് സഭ സർക്കാരിനെതിരെ സംസാരിച്ചത്.

സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നല്കുമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി ജഡ്ജിയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് വിധി നടപ്പാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പിന്തുണ തേടിയത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കാതോലിക ബാവ ആരോപിച്ചു.പള്ളികളുടെ ഉടമസ്ഥാവകാശം വിട്ട് നല്കില്ല. കട്ടിച്ചിറ, പിറവം പള്ളികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും സഭ വ്യക്തമാക്കി.

കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്ന് കോടതി പറഞ്ഞു. ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര നിർദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button