Latest NewsIndia

മകളെ കൊലപ്പെടുത്തി റിട്ട വ്യോമസേന ഓഫീസര്‍; കാരണം വ്യക്തമാക്കി പ്രതി കീഴടങ്ങി

കാന്‍പുര്‍: വ്യോമസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ സ്വന്തം മകളെ വെടിവച്ച് കൊന്നു. ദുരഭിമാന കൊലയാണിതെന്ന് പ്രതി പൊലീസില്‍ സമ്മതിച്ചു. നാട്ടുകാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയിത്തിലായിരുന്നു. ഇതിനെ എതിര്‍ത്താണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ പൊലീസ് അച്ഛനെതിരെ കേസെടുത്തു.

സൈനിക് കോളനി താമസക്കാരനായ ഉദയ്വീര്‍ യാദവാണ് മകളെ കൊലപ്പെടുത്തിയത്. മകള്‍ സോണിയുടെ തലയിലേക്ക് രണ്ട് ബുള്ളറ്റുകളാണ് ഇയാള്‍ ഉതിര്‍ത്തത്. പ്രതി സ്വന്തം തോക്കില്‍ നിന്ന് മൂന്ന് വട്ടം വെടിയുതിര്‍ത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നത് പിതാവിനെ ഏറെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ക്ലോസ് റേഞ്ചില്‍ നിന്നാണ് മകളുടെ നേരെ വെടിയുതിര്‍ത്തതെന്ന് പ്രതി സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button