Latest NewsIndiaNews

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ്, 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്: താരത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലെടുത്തവര്‍ അക്രമികള്‍ക്ക് വാഹനവും സഹായവും നല്‍കിയവരെന്നാണ് സൂചന. വെടിവെപ്പിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതില്‍ ഒരാള്‍ ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് മുംബൈയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Read Also: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ: വടക്കുന്നാഥന്‍, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ നമിച്ച് പ്രധാനമന്ത്രി മോദി

പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു . സംഭവ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിര്‍മ്മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തില്‍ പോലീസ് മൗനം തുടരുകയാണ്. അന്‍മോല്‍ ബിഷ്ണോയ് എന്ന ഐഡിയില്‍ നിന്നും വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സല്‍മാന്‍ ഖാന് നേരെ എത്തിയിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ സല്‍മാന്റെ വസതിയില്‍ എത്തിയ രാജ് താക്കറെയും ഫോണില്‍ വിളിച്ച മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയും താരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button