Latest NewsNewsIndia

അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത് സഹോദരി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണ്‍ (25) ആണ് മരിച്ചത്.

Read Also: മെയ് മാസം മുതൽ പുതു രീതി! പഴയ മാതൃകയിൽ ലൈസൻസ് എടുക്കാൻ നെട്ടോട്ടമോടി ആളുകൾ

നാല് മാസം മുമ്പ് ഷര്‍മി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീണ്‍ വിവാഹം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടര്‍ന്ന് പ്രവീണിന് ഷര്‍മിയുടെ കുടുംബത്തില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷര്‍മിയുടെ മൂത്ത സഹോദരന്‍ ദിനേശും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തി.

പ്രവീണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പള്ളിക്കരണൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തില്‍ പങ്കാളികളായ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ യുവതിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button