ആലപ്പുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. അവരുടെ സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ട്. തെളിവുകൾ പിന്നീട് പുറത്തുവിടും. കേസ് സി ബി ഐ അന്വേഷിക്കണമെന്നും സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നടത്താൻ സിബിഐ തന്നെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ പൊലീസിന്റെ ലോക്കപ്പ് രാജാണ് നടക്കുന്നത്. ലോകകപ്പിന്റെ ആരവം ലോകത്ത് നടക്കുമ്പോൾ ലോക്കപ്പ് മരണങ്ങളുടെ ആരവം ആണ് കേരളത്തിൽ, പൊലീസ് സ്റ്റേഷനുകൾ പിണറായിയുടെ കോണ്‍സൻട്രേഷൻ ക്യാംപുകളാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ ആരോപണം ഉന്നയിച്ച അദ്ദേഹം ശബരിമല വിധിയിൽ ശ്വാശത പരിഹാരം ആണ് വേണ്ടതെന്നും ഭരണഘടനാപരമായി ഇടപെടാനുള്ള സാഹചര്യം നിലവിൽ ഉണ്ടെന്നും പറഞ്ഞു.
Post Your Comments