നോയിഡ: അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. 60 കാരിയായ കുല്‍ജീത്ത് കൗര്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് വായ മൂടികെട്ടിയ നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം. നോയിഡ സെക്ടര്‍ 31 ലെ വീട്ടില്‍ കുല്‍ജീത്ത് തനിച്ചാണ് താമസിച്ചിരുന്നത്.
റിട്ടയേഡ് ആര്‍മി ഉദ്യോസ്ഥനായ നവ്ജോത് സിങ്ങാണ് കുല്‍ജീത്തിന്റെ ഭര്‍ത്താവ്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ സ്വന്തം കുടുംബത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ഒരാഴ്ച്ച മുമ്പ് വീട്ട് ജോലിക്കായി കുല്‍ജീത്ത് ദമ്പതിമാരെ ജോലിക്ക് വെച്ചിരുന്നു. കുല്‍ജീത്തിന്റെ മരണശേഷം ഇരുവരെയും കാണാനില്ല. വീടിന്റെ പോര്‍ച്ചില്‍ ഉണ്ടായിരുന്ന കുല്‍ജീത്തിന്റെ ഹോണ്ട സിറ്റി കാറും കാണാനില്ല. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments