
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ പ്രതികരണവുമായി മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ്.
ഇന്ന് റായുഡു അനുഭവിച്ച നിരാശയും വിഷമവുമെല്ലാം അന്ന് ഞാനും അനുഭവിച്ചിരുന്നുവെന്നാണ് ലക്ഷ്മണിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. റായുഡുവിന്റെ വിരമില്‍ പ്രഖ്യാപനത്തിന് ശേഷമാണ് ലക്ഷ്മണിന്റെ ട്വീറ്റ് വന്നത്. ”മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതിന്റെ വേദനയും നിരാശയും നന്നായി അറിയാം. വിരമിക്കലിന് ശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു…” എന്നാണ് ലക്ഷ്മണ്‍ ട്വീറ്റില്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്നാണ് വി.വി.എസ് ലക്ഷ്മണ്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യക്കായി 86 തവണ ഏകദിന ജേഴ്സി അണിഞ്ഞ താരമാണ് അദ്ദേഹം. 30.76 ശരാശരിയില്‍ 2338 റണ്‍സും ലക്ഷ്മണ്‍ നേടി. എന്നാല്‍ ഒരിക്കല്‍ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടില്ല. 2003 ലോകകപ്പില്‍ ടീമില്‍ ഇടം നേടുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല. 2002 മുതല്‍ 2004 വരെ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. എങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരത്തിന് സാധിക്കാത്ത അതേ അവസ്ഥയാണ് അംബാട്ടി റായുഡുവിനും ഉണ്ടായത്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ റായുഡുവിന് കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായുഡു 47.06 ശരാശരിയില്‍ 1694 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ റായുഡു ഉണ്ടാവുമെന്ന് ഉറപ്പിക്കാവുന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. ഇപ്പോഴിതാ റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനവും വന്നു.
ലക്ഷ്മണിന്റെ ട്വീറ്റിന് നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. തെലുഗു താരങ്ങളെ എപ്പോഴും ടീമില്‍ നിന്ന് തഴയുകയാണെന്ന അഭിപ്രായവും ക്രിക്കറ്റ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നു.
Post Your Comments