ഒരു കുറുക്കന് എത്ര ദൂരം സഞ്ചരിക്കാനാകും. ഊഹിക്കാന്‍ പോലു ംപറ്റാത്ത ദൂരമാണ് ഒരു ആര്‍ട്ടിക് കുറുക്കന്‍ താണ്ടിയിരിക്കുന്നത്. 76 ദിവസത്തിനുള്ളില്‍ 4,415 കിലോമീറ്റര്‍ (2,737 മൈല്‍) ദൂരം ഈ കുറുക്കന്‍ സഞ്ചരിച്ചതായി നോര്‍വീജിയന്‍ ഗവേഷകര്‍ പറയുന്നു. വടക്കന്‍ നോര്‍വേയില്‍ നിന്ന് കാനഡയുടെ വടക്കന്‍മേഖലയിലേക്കായിരുന്നു കുറുക്കന്റെ യാത്ര.
കൃത്യമായി പറഞ്ഞാല്‍ 2018 മാര്‍ച്ച് 1 ന് യുവ പെണ്‍ കുറുക്കന്‍ നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹം വിട്ടു. 2018 ജൂലൈ 1 ന് ഇത് ഗ്രീന്‍ലാന്‍ഡ് വഴി കാനഡയിലെ എല്ലെസ്‌മെര്‍ ദ്വീപിലെത്തിയെന്നാണ് നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.
രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗ് നടത്തിയ ആര്‍ട്ടിക് കുറുക്കനെന്ന ബഹുമതിയും ഈ പെണ്‍കുറുക്കന്‍ നേടിക്കഴിഞ്ഞു. 2017 ജൂലൈയില്‍ കുറുക്കന്റെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഉപകരണം വച്ചുപിടിപ്പിച്ചിരുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ലേഖനത്തില്‍ പറയുന്നു. ഇത് വഴി ദിവസം 46.3 കിലോമീറ്റര്‍ ദൂരം ഇത് സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും ഗവേഷണലേഖനം പറയുന്നു.
Post Your Comments