ചാരുലത പട്ടേൽ. അതാണ് ആ മുത്തശ്ശിയുടെ പേര്. ലോകകപ്പ് വേദിയിലെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ വിസിലടിക്കുന്ന മുത്തശ്ശിയെ ലോകം കൗതുകത്തോടെയാണ് കണ്ടത്. ഈ മുത്തശ്ശിയെ ഒടുവിൽ സാക്ഷാൽ കോഹ്ലി തന്നെ നേരിട്ട് വന്നു കണ്ടു ആശീർവാദവും വാങ്ങി. മുത്തശ്ശിക്ക് പല അഭിപ്രായങ്ങളും പറയാൻ ഉണ്ടായിരുന്നു.
അതിലൊന്ന്, ദിനേശ് കാർത്തിക്കിനെയും ഋഷഭ് പന്തിനെയും ഒരുമിച്ചു ഇറക്കുന്നത് മണ്ടത്തരമാണ്. ഒരാൾക്ക് പകരം ജഡേജയെ ഉൾപ്പെടുത്തണമായിരുന്നു.ഒരു ബൗളിംഗ് ഓപ്‌ഷൻ കൂടി ഉണ്ടായേനെയെന്നും തുറന്നു പറഞ്ഞു. വീഡിയോയും ചിത്രങ്ങളും കാണാം:
Post Your Comments