ഇടുക്കി: ഇടുക്കി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. രാജ്കുമാര് പലരില്‍ നിന്നായി സമാഹരിച്ച പണം കണ്ടെത്താനാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതെന്നാണ് പോലീസുകാര്‍ മൊഴി നല്കി.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.എ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരെയാണ് അറസ്ററു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് ഇവരുടേത്. അറസ്റ്റിനെ തുടര്‍ന്ന് എസ് ഐ സാബു കുഴഞ്ഞു വീണു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
അതേസമയം പോലീസുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രാജ്കുമാറിന്റെ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയും, കേസിലെ കൂട്ടു പ്രതിയുമായി മഞ്ജു പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ രാജ്കുമാറിനെ അധികം മര്ദ്ദിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. തനിക്ക് കേസില്‍ പങ്കില്ലെന്നും എല്ലാ പണമിടപാടുകളും നടത്തിയിരുന്നത് രാജ്കുമാര് ഒറ്റയ്ക്കാണെന്നും മഞ്ജു പറഞ്ഞു.
Post Your Comments