ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടികളുമായി യോഗി സര്‍ക്കാര്‍. അഴിമതി കേസുകളിലുള്‍പ്പെട്ട 200 ഉദ്യോഗസ്ഥര്‍ സ്വമേധയാ വിരമിക്കണമെന്നാണ് യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കൂടാതെ അഴിമതിക്കാരായ 400 ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു.
ജൂണ്‍ 20ന് ലോക്ഭവനിലുള്ള സെക്രട്ടറിയേറ്റ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തന്റെ സര്‍ക്കാരില്‍ സ്ഥാനമില്ലെന്നു വ്യക്തമാക്കിയിരുന്നു. അത്തരക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇതിനോടൊപ്പം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്ന് യോഗി ആദിത്യനാഥ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments