കൊച്ചി: ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന നിലപാട് ആവർത്തിച്ച് സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടിയേരി വ്യക്തമാക്കി. ബിനോയ്ക്കെതിരായ പീഡനപരാതി പുറത്തുവന്നപ്പോഴും കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments