Latest NewsIndia

നിയമനത്തില്‍ ജാതീയതയും സ്വജന പക്ഷപാതവും; കൊളീജിയം നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് ജഡ്ജിയുടെ കത്ത്

ന്യൂഡല്‍ഹി : ജഡ്ജിമാരുടെ നിയമനത്തില്‍ ജാതീയതയും സ്വജനപക്ഷപാതിത്വവും ഉളളതായി ആരോപിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. ജഡ്ജിമാരുടെ നിയമനത്തെയും സ്ഥലം മാറ്റത്തെയും ചൊല്ലി കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തലത്തിലാണ് കൊളീജിയത്തെ വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജ് കത്തെഴുതിയിരിക്കുന്നത്.

.കുടുംബാധിപത്യം തകര്‍ത്ത് രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് നരേന്ദ്ര മോദിയെ അഭിന്ദിച്ചാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് രംഗനാഥ് പാണ്ഡെയുടെ കത്തിന്റെ തുടക്കം. സുതാര്യതയില്ലായ്മ, ജാതീയത,സ്വജനപക്ഷപാതിത്വം തുടകൊളീജിയത്തിന്റെ നടപടികള്‍ സുതാര്യമല്ലെന്നും നിലവിലെ സംവിധാനം പൊളിച്ചെഴുതണമെന്നും ജസ്റ്റിസ് രംഗനാഥ് പാണ്ഡെ എഴുതിയ കത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജൂഡീഷ്യല്‍ സര്‍വ്വീസ് കമ്മീഷന്‍ മികച്ച സംവിധാനമായിരുന്നുവെന്നും, അതിനെ ഇല്ലാതാക്കുകയാണ് സുപ്രിം കോടതി ചെയ്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുങ്ങിയവയാണ് ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം പാലിക്കുന്ന മാനദണ്ഡങ്ങള്‍. അടച്ചിട്ട മുറിയില്‍ കൊളീജിയം നടത്തുന്ന ചര്‍ച്ചകളും ഇടപെടലുകളും പുറംലോകം അറിയുന്നില്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാള്‍ക്ക് കഴിവും അധ്വാനവും കൊണ്ട് ജഡ്ജിയായി വളരാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button