ദുബായ്: ദുബായില്‍ എത്തിയാല്‍ ഇനി പണം മാറ്റാന്‍ അലയേണ്ടി വരില്ല. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയായി ഇന്ത്യന്‍ രൂപയേയും അംഗീകരിച്ചു. ഇനി മുതല്‍ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലേയും ഡ്യൂട്ടി ഫ്രീയിലാണ് ഇന്ത്യന്‍ രൂപയും വിനിമയത്തിനായി അനുവദിച്ചിട്ടുള്ളത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള ദുബായിയില്‍ നിത്യേനെ ആയിരക്കണക്കിന് സന്ദര്‍ശകരും എത്താറുണ്ട്.പുതിയ തീരുമാനം ഈ സഞ്ചാരികള്‍ക്കായിരിക്കും ഏറെ സഹായകമാകും.
Post Your Comments