
അമ്പാട്ടി റായുഡുവിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ. ഈ ലോകകപ്പില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടെ നിരാശരാക്കിയെന്ന് ഗംഭീർ പറയുകയുണ്ടായി. റായുഡുവിന്റെ വിരമിക്കലിന് പിന്നിലെ കാരണം സെലക്ടർമാരുടെ തീരുമാനങ്ങളാണെന്നും സെലക്ഷന്‍ പാനലിലെ അഞ്ചുപേരും കൂടി നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ക്രിക്കറ്റ് കരിയറില്‍ റായുഡു നേടിയിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
റായുഡു വിരമിച്ചതില്‍ വിഷമമുണ്ടെന്നും റായുഡുവിന്റെ സ്ഥാനത്ത് ആരായിരുന്നാലും പകരക്കാരായി മായങ്ക് അഗര്‍വാളിനെയും റിഷാബ് പന്തിനെയും പരിഗണിച്ചതില്‍ മോശമായി തോന്നുമെന്നും ഗംഭീര്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ റായിഡു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെയും ഐ പി എല്ലിലെയും മോശം പ്രകടനം തിരിച്ചടിയാവുകയായിരുന്നു.
Post Your Comments