
തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കുന്നു. പകരം കൂടുതല്‍ വൈദ്യുതി പുറത്തു നിന്നും വാങ്ങി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ നിരക്ക് ഉപയോക്താക്കളില്‍ നിന്നും ഈടാക്കും. മൂന്നു മാസത്തിനുള്ളില്‍ സര്‍ചാര്‍ജ്ജിനത്തില്‍ വൈദ്യുതി ബില്ലില്‍ ഈ തുകയും ഉള്‍പ്പെടുത്തും. പതിവ് പരിധിക്ക് മുകളിലുള്ള ഉപയോഗത്തിനായിരിക്കും സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരിക.
ഭൂരിഭാഗം ഉപയോക്താക്കളും സാധാരണ നിശ്ചയിക്കുന്ന പരിധിക്ക് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇതോടെ വൈദ്യുതി ബില്ലില്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്. വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളിലെ ജല സംഭരണികളില്‍ സംഭരണ ശേഷിയുടെ 11 ശതമാനം മാത്രമാണ് ജല നിരപ്പ്. ഇത്രയും ഉപയോഗിക്കുകയാണെങ്കില്‍ പരമാവധി അഞ്ച് ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ.
Post Your Comments