
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിലേക്ക്. 84.21 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ‌് തിങ്കളാഴ‌്ചത്തെ ഉപഭോഗം. രാത്രിയിലെ വൈദ്യതി ആവശ്യകത 4194 മെഗാവാട്ടായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ചൂട‌് വീണ്ടും ഉയരുമെന്ന‌് മുന്നറിയിപ്പുള്ളതിനാല്‍ കെഎസ‌്‌ഇബി കരുതലോടെയാണ‌് മുന്നോട്ട് പോകുന്നത്. ഉല്‍പ്പാദനം ക്രമീകരിച്ചും പുറത്തുനിന്നുള്ള വൈദ്യുതി കൃത്യമായി എത്തിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട‌്. പുറത്തുനിന്നുള്ള വൈദ്യുതിലഭ്യതയില്‍ കുറവുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന‌് കെഎസ‌്‌ഇബി വ്യക്തമാക്കി.
Post Your Comments